ലഹരി വിരുദ്ധ ക്യാമ്പയ്ൻ
കൊയിലാണ്ടി: നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയ്ൻ ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയും പോലീസ് – എക്സൈസ്, നഗരസഭ ആരോഗ്യ വകുപ്പുകളും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയ്‌ന്റെ ഭാഗമായി യോഗം ചേർന്നു. നഗരസഭ ചെയർ പേഴ്സൺ കെ. പി സുധ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ ക്യാമ്പയിൻ രൂപരേഖ അവതരിപ്പിച്ചു.
അടുത്ത കാലങ്ങളിലായി ടൗൺ കേന്ദ്രീകരിച്ചും പ്രാദേശികമായും ലഹരി വിൽപ്പനയും ഉപയോഗവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം അടിയന്തിര യോഗം വിളിച്ചു ചേർത്തത്.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. എ ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർ രത്നവല്ലി ടീച്ചർ, കൊയിലാണ്ടി സി. ഐ സുനിൽ കുമാർ, എക്സൈസ് ഇൻസ്പെക്ടർ ബിനു ഗോപാൽ, ഡെപ്യൂട്ടി തഹസിൽദാർ ശശിധരൻ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർ സി. പി ആനന്ദൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി രമേശൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സ്കൂൾ മേധാവികൾ, പി.ടി.എ. പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, യുവജന – സന്നദ്ധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ CDS ചെയർ പേഴ്സൻമാർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൻ സി. പ്രജില. സ്വാഗതവും, മരാമത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് നന്ദിയും പറഞ്ഞു.


