തോണി മറിഞ്ഞ് കടലിലകപ്പെട്ട യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് പാലക്കുളം ബീച്ചിൽ തോണി മറിഞ്ഞ് കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്നു രാവിലെയാണ് സംഭവം. തോണിയിൽ മൂന്നു പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഊർജിതമായ രക്ഷാപ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹായത്തോടെയാണ് ആരംഭിച്ചത്. ഏറെ വൈകിയിട്ടും തെരച്ചിൽ തുടരുകയാണ്.

കടലൂർ ചെമ്പില വളപ്പിൽ സി.വി. മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ളതായിരുന്നു തോണി അദ്ദേഹവും, തോണിയിലുണ്ടായിരുന്ന നന്തി മണാണ്ടSത്ത് ഷിമിത്ത് (30) എന്നിവർ നീന്തി കരക്കെത്തുകയായിരുന്നു. മൂടാടി മുത്തായത്ത് കോളനി ഷിഹാബ് (27)നെയാണ് കാണാതായത്. പാറക്കെട്ടുകളും, നല്ല ആഴമുള്ള സ്ഥലമാണ് ശക്തമായ തിരമാലകളാണ് തോണി മറിയാൻ കാരണമെന്ന് പറയുന്നു.


കൊയിലാണ്ടി സി.ഐ.എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പോലീസും, കൊയിലാണ്ടി അഗ്നി രക്ഷാ സേനയും, കോസ്റ്റ് ഗാർഡ് പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തിരമാലകളും, മഴയും തിരച്ചിലിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.


