സി.എച്ച്. രാമുണ്ണി അനുസ്മരണം നടത്തി

കൊയിലാണ്ടി:: പ്രമുഖ സോഷ്യലിസ്റ്റും ഗാന്ധിയനും അടിയന്തരാവസ്ഥ വിരുദ്ധ സമര നേതാവുമായ സി.എച്ച്. രാമുണ്ണി അനുസ്മരണം നടത്തി. എൽ.ജെ.ഡി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ കെ.കെ. മധു, എം.പി. അജിത, കെ.എം. കുഞ്ഞിക്കണാരൻ, ഗംഗാധരൻ. കെ.ടി, രജിലാൽ മാണിക്കോത്ത്, വി.എം. വിനോദൻ, അർജ്ജുൻ മoത്തിൽ, ബാലൻ. എ.വി, വിനോദ്. പി.വി എന്നിവർ സംസാരിച്ചു.


