KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മലബാർ മേള ആരംഭിച്ചു

കൊയിലാണ്ടി: മലബാർ മേള ആരംഭിച്ചു.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വീട്ടുപകരണങ്ങളും, 100% cotton തുണിത്തരങ്ങളും വിവിധതരത്തിലുള്ള വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളുമായി കൊയിലാണ്ടിയിൽ മലബാർ മേള ആരംഭിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിച്ച മേള നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. എല്ലാം ഒരു കുടക്കീഴിൽ എന്നതുപോലെ മലബാർ മേളയിൽ വിസ്മയം തീർക്കുന്ന വിലക്കുറവിൽ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

100% കോട്ടയം തുണിത്തരങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും 50 രൂപ മുതൽ 250 രൂപ വരെ വരെ മലബാർ മേളയിലെ ആകർഷണീയമാണ്. 70 ശതമാനം വരെ കറണ്ട് ലഭിക്കാൻ എൽഇഡി ബൾബുകൾ മൂന്നെണ്ണത്തിന് 100 രൂപ മുതൽ, 100 രൂപ മുതൽ സ്റ്റീൽ പാത്രങ്ങൾ, 50 രൂപ മുതൽ ജെൻസ് ലേഡീസ് കിഡ്സ് വാച്ചുകൾ, തൊപ്പികൾ, കണ്ണടകൾ, 10 രൂപ മുതൽ ഫാൻസി ഐറ്റംസ് കളും കമ്മലുകളും, ഒപ്പം ഏറ്റവും പുതിയ പുതിയ മോഡൽ ലേഡീസ് ബാഗുകൾ 200 രൂപ മുതലും മൂന്നെണ്ണത്തിന് 100 രൂപ എന്ന നിരക്കിൽ കൈത്തറി തോർത്തുകൾ, അലങ്കാര പേന പെൻസിലുകൾ, അറേബ്യൻ അബ്ദാറുകൾ വിവിധതരം ചീർപ്പ് ഐറ്റംസ് എന്നിവയും ലഭ്യാമാണ്.

കൂടാതെ അത്യുൽപാദന ശേഷിയുള്ള നാടൻ പച്ചക്കറി വിത്തുകളും, കുന്തിരിക്കം സാമ്പ്രാണി പുകയ്ക്കാവുന്ന ചെടികളും മേളയിൽ നിറഞ്ഞുനിൽക്കുന്നു. ഡോർ നെറ്റുകൾ 5 എണ്ണത്തിനെ 100 രൂപ, ഫാമിലി കോട്ട് ബെഡ്ഷീറ്റുകൾ രണ്ടെണ്ണത്തിന് 300 രൂപ, ടൈറ്റിലുകൾ മുണ്ടുകൾ തുടങ്ങിയവയ്ക്ക് 100 രൂപ മുതൽ തുടങ്ങിയവയും മേളയിലെ വിലക്കുറവിന് ആകർഷണീയമായ ഉൽപന്നങ്ങളാണ്. ആയുർവേദത്തിൽ സദ് ഫലങ്ങൾ അനുഭവവേദ്യമാക്കുന്ന വയനാടിൻറെ തനത് ഔഷധങ്ങളിൽ അധിഷ്ഠിതമായ ചികിത്സാ സമ്പ്രദായം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന ഗ്രീൻ വാലി ആയുർവേദ ഉൽപ്പന്നങ്ങൾക്ക് മലബാർ മേളയിൽ പ്രത്യേക സ്റ്റോളും ഉണ്ട്. പ്രവേശനം തീർത്തും സൗജന്യമാണ്. കൂടാതെ ഉപഭോക്താക്കൾക്കായി മേള ഞായറാഴ്ചയും പ്രവർത്തിക്കുന്നതാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *