മയക്ക് മരുന്ന് മാഫിയ പിടിമുറുക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മയക്ക്മരുന്ന് മാഫിയ പിടിമുറുക്കുന്നു. ഇന്നലെ വൈകുന്നേരം കൊയിലാണ്ടി ടൗണിൽ എത്തിയ 15 കാരനെ റെയിൽവേസ്റ്റേഷൻ ഭാഗത്തേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ സംഭവം രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിക്കുന്നു.. ആവശനിലയിൽ ബസ് സ്റ്റാന്റിൽ കാണപ്പെട്ട കുട്ടിയെ പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞയക്കുകയായിരുന്നു.

കൊയിലാണ്ടിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിൻ്റെ ശക്തമായ സൂചനയാണിത്. കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജ്,, റെയിൽവെ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻ്റ് ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിലും, ഒഴിഞ്ഞ കെട്ടിടങ്ങളിലും ഇവർ തമ്പടിക്കുന്നത്. ഏതാനും മാസം മുമ്പ് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോകുന്നവരെ മർദിച്ച് പണം കവരുന്ന സംഭവങ്ങളും നിരവധിയുണ്ടായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കഞ്ചാവ് അടക്കമുള്ള മയക്ക് മരുന്നുകൾ കൊയിലാണ്ടിയിലാണെത്തുന്നതെന്ന് എക്സൈസ് കേന്ദ്രങ്ങൾ പറയുന്നത്.


എന്നാൽ വളരെ തന്ത്രപൂർവ്വമുള്ള മാഫിയകളുടെ നീക്കങ്ങൾ പോലീസിനും, എക്സസൈസിനും തലവേദന സൃഷ്ടിക്കുന്നു. ഇതിൻ്റെ തലവൻമാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പോലിസ് ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കൊയിലാണ്ടിയെ സംബന്ധിച്ചിടത്തോളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും പ്രവർത്തിക്കുന്ന കേന്ദ്രമാണ് വിദ്യാർത്ഥികൾ മാഫിയകളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ സ്കൂൾ പി.ടി.എ.കളും, രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നാണ് പോലീസ് പറയുന്നത്.


