അംഗൻവാടികളിൽ ഒപ്പം ഊർജിത വളർച്ച ക്യാമ്പയിന് തുടക്കമായി

കൊയിലാണ്ടി നഗരസഭയിൽ മുഴുവൻ അംഗൻവാടികളിലും ക്രാഡിൽ മെനുവിന് (പുതുക്കിയ ഭക്ഷണ ക്രമം) തുടക്കമായി. അങ്കണവാടികളെ കുഞ്ഞുങ്ങളുടെ രണ്ടാം വീടാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. ഒപ്പം ഊർജിത വളർച്ച ക്യാമ്പയിനും തുടക്കമായി. 6 വയസ്സിന് താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. നഗരസഭ ചെയർപേഴ്സൺ കെ. പി സുധ ഉദ്ഘാടനം ചെയ്തു.

(ICDC-സൂപ്പർ വൈസർ സബിത സി പദ്ധതി വിശദീകരണം നടത്തി. കെ. ഷിജു മസ്റ്റർ (ചെയർമാൻ – ക്ഷേമകാര്യ സ്റ്റാൻ്റിൻ കമ്മറ്റി), ഷിനി ജി.കെ (CDPഠ) സജിത് JHI വീണ (സൂപ്പർവൈസർ), ബിന്ദു (സൂപ്പർ വൈസർ), ശ്രീനിവാസൻ MNIC) എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻ്റിൻ കമ്മറ്റി ചെയർപേഴ്സൺ സ്വാഗതം സി പ്രജില സ്വാഗതവും രുഗ്മിണി (ആശവർക്കർ), നന്ദിയും പറഞ്ഞു.


