ജനതാദൾ എസ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഉള്ള്യേരി:: മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജനതാദൾ എസ്സ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ഉള്ളിയേരിയിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡണ്ട് ഇ അഹമ്മദ് മാസ്റ്റർ പരിപാടി ഉൽഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. അബൂ മാസ്റ്റർ മാണിക്കോത്ത്, ശശി തയ്യുള്ളതിൽ അരുൺ നമ്പ്യാട്ടിൽ, സുരേഷ് ടി പി, ടി ആർ എസ്സ് എന്നിവർ സംസാരിച്ചു.

