KOYILANDY DIARY.COM

The Perfect News Portal

വാർഡ് വികസന സമതിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ മൂന്നാ വാർഡ് വികസനസമതിയും കൊയിലാണ്ടി ഫയർഫോഴ്‌സും സംയുക്തമായി  “ജലാശയ അപകടങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭയുടെ നീന്തൽകുളമായ പുളിയഞ്ചേരികുളം പരിസത്ത് നടന്ന ക്ലാസിന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ്. പി.കെ നേതൃത്വം നൽകി. ഫയർ & റസ്ക്യൂ സ്റ്റേഷൻ, ഓഫീസർ മനോജ്. പി.വി പങ്കെടുത്തു. കൗൺസിലർ വി. രമേശൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പ്രജില. സി. സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *