KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ ചുമരിൽ തേച്ചൊട്ടിച്ച് കൈയ്യേറ്റം പുരോഗമിക്കുന്നു

കൊയിലാണ്ടി: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ ചുമരിൽ തേച്ചൊട്ടിച്ച് ഉടമയുടെ നേതൃത്വത്തിൽ അനധികൃത നിർമ്മാണം പുരോഗമിക്കുന്നു. കൊയിലാണ്ടി ബപ്പൻകാട് മത്സ്യ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തെ വലത് ഭാഗത്തുള്ള പഴയ കെട്ടിടത്തിലെ അനധികൃത നിർമ്മാണമാണ് അവധി ദിവസമായ ഇന്നും ഇന്നലെയുമായി പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തി സ്‌റ്റോപ്പ് മെമ്മോ കൊടുത്ത് നിർമ്മാണ പ്രവൃത്തി നിർത്തിവെപ്പിച്ചിരുന്നു.

റോസ് മഹൽ മറിയക്കുട്ടി എന്നവരുടെ ഉടമസ്ഥതയിലുള്ള ഇടിഞ്ഞ്പൊളിഞ്ഞ പഴയ കെട്ടിടത്തിലാണ് നഗരസഭയുടെ യാതൊരുവിധ അനുമതിയും കൂടാതെ അവധി ദിവസങ്ങളിലും, രാത്രിയുടെ മറവിലും ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തി നടക്കുന്നത്. കൈയ്യേറ്റം സംബന്ധിച്ച് കൊയിലാണ്ടി ഡയറി ഉൾപ്പെടെ വാർത്ത നൽകിയതിനെ തുടര്ന്നായിരുന്നു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്.

നഗരസഭ എഞ്ചീനിയറിങ്ങ് വിഭാഗം സ്ഥലത്ത് നേരിട്ടെത്തിയാണ് ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽക്കുകയത്. എന്നാൽ ഇന്നലെയും ഇന്നും അവധി ദിവസമായതിനാൽ നാലോളം അന്യദേശ തൊഴിലാളികളെ രാവും പകലും ജോലിക്ക് വെച്ച് തകൃതിയായ നിർമ്മാണ പ്രവർത്തി നടത്തിക്കൊണ്ടിരിക്കുകയാണ്. കൊയിലാണ്ടിയിലെ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിൻ്റെ പിൻബലത്തിലാണ് നഗരത്തിൽ  ഇത്തരത്തിൽ അനധികൃത നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്നതാണ് അറിയുന്നത്. ഇതിനെതിരെ പട്ടണത്തിലെ ലൈസൻസ് എടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികളുടെ ഇടയിലും പ്രതിഷേധം പുകയുകയാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *