മതേതര സംരക്ഷണ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: മതേതരത്വം തകർക്കുന്ന പ്രസ്ഥാവനകൾ ഒഴിവാക്കാൻ എല്ലാ രാഷട്രീയ പാർട്ടികളും ജാഗ്രത കാണിക്കണമെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. മുറിയരുത് മുറിക്കരുത് എൻ്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ജനതാദൾ സംഘടിപ്പിച്ച മതേതര സംരക്ഷണ സംഗമം കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

നബി നിന്ദയിലൂടെ രാജ്യം മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അപമാനിതമായിരിക്കയാണ് മതേതരത്വം സംരക്ഷിക്കാൻ നാം തയ്യാറാവണമെന്നും ലോഹ്യ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.പി.കെ. കബീർ, കെ.എം ഷാജി, സി. എം പുഷ്പാ നായർ, വി.വി സുനിൽ കുമാർ, ജയരാജ് പണിക്കർ എന്നിവർ സംസാരിച്ചു.


