തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്ക്കൂളിൽ നല്ല സമുദ്രം നല്ല ഭൂമി എന്ന സന്ദേശവുമായി ഓർമ്മിക്കാനൊരു കൈമുദ്ര പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി> തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്ക്കൂൾ ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ആർട്സ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി “നല്ല സമുദ്രം നല്ല ഭൂമി” എന്ന സന്ദേശവുമായി ഓർമ്മിക്കാനൊരു കൈമുദ്ര എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻകോട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.കെ മോഹനാംബിക, ഡെപ്യൂട്ടി എച്ച്.എം. കെ. വിജിത, സ്റ്റാഫ് സെക്രട്ടറി കെ. ശാന്ത, പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ.എസ്. നിഷാന്ത്, ചിത്രകലാ അദ്ധ്യാപകൻ ഹാറൂൺ-അൽ-ഉസ്മാൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
