വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം എസ് സി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ നടന്ന പരിപാടി ചെയർ പേഴ്സൺ സുധ കെ പി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. പട്ടികജാതി വികസന ഓഫീസർ വിചിത്ര എൻ. ഇ. പദ്ധതി വിശദീകരണം നടത്തി. വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ. ടി. സുമേഷ് നന്ദി പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതം പറഞ്ഞു.

