ഏഴു കുടിക്കൽ ഗവ. പ്രൈമറി സ്കൂൾ പ്രവേശനോൽസവം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവഹിച്ചു. ഗ്രാമീൺ ബാങ്ക് മാനേജർ ഡിക്സൺ ഡേവിസ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സമ്മാനിച്ചു. സ്കൂളിലെ മുതിർന്ന പൗരൻമാരായ പൂർവ വിദ്യാർത്ഥികളെ ഗ്രാമ പഞ്ചായത്ത് അംഗം എ.കെ.രതീഷ് ആദരിച്ചു.

കെ.കാർത്യായനി, കെ. ചന്ദ്രിക, കെ. മൈഥിലി, പി. ഗംഗാധരൻ, പി.പി. ശശി, കെ. ശിവദാസൻ എന്നിവരെയാണ് ആദരിച്ചത്. പി.ടി. എ പ്രസിഡണ്ട് വിപിൻദാസ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ്, കെ. നാസർ, സി.പി. ശ്രീനിവാസൻ, സന്തോഷ് വി.പി, കെ. വിപിന, കെ. ബാലകൃഷ്ണൻ, വി.വി. സ്മിത, വി.പി. പ്രജിത എന്നിവർ സംസാരിച്ചു.

