മുചുകുന്ന് നോർത്ത് യു.പി സ്കൂളിൾ പ്രവേശനോത്സവം

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി സ്കൂൾ പ്രവേശനോത്സവം മൂടാടി ഗ്രാമപഞ്ചായത്ത് അംഗം സുനിത കക്കുഴിയിൽ ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണം, വിദ്യാലയം പൂങ്കാവനം എന്നിവയുടെ ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച് നടന്നു. പി ടി എ പ്രസിഡണ്ട് എ.എം. സബീഷ്. അധ്യക്ഷതവഹിച്ചു. ഏഴാം വാർഡ് മെമ്പർ ലതിക പുതുക്കുടി, പി. ജ്യോതിശ്രീ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും എ.ടി വിനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് മണിദാസ് പയ്യോളിയുടെ കലാവിരുന്നും അരങ്ങേറി.

