പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി (സാനു) എന്ന കണക്കയില്‍ ഇര്‍ഷാദ് (28) ആണ് വെടിയേറ്റ് മരിച്ചത്. ചട്ടിപ്പറമ്പില്‍ കാടുപിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാന്‍ പോയ മൂന്നംഗ സംഘത്തില്‍പ്പെട്ട ആളാണ് മരിച്ചത്. ഉന്നംതെറ്റി വെടികൊണ്ടാതാവാമെന്നാണ് സംശയം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇര്‍ഷാദ് നായാട്ടിനുപോയത്. ഒപ്പമുണ്ടായിരുന്ന ഇവരെ കോട്ടയ്ക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.

