അഖിലേന്ത്യാ കിസാൻസഭ പ്രതിഷേധ സമരം

പേരാമ്പ്ര : കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരേ അഖിലേന്ത്യാ കിസാൻസഭ പേരാമ്പ്രയിൽ പ്രതിഷേധ സമരം നടത്തി. സി.പി.ഐ. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് ഉദ്ഘാടനംചെയ്തു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.കെ. രവി, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എ.കെ. ചന്ദ്രൻ, ജോഷി ജോഷി കുന്നുമ്മൽ, ടോമി അമ്പാട്ട്, ജോസ് ചെമ്പനോട, വി.പി. രാജൻ, ശിവദാസൻ പാലേരി എന്നിവർ സംസാരിച്ചു.

