അജയൻ കാരാടിക്ക്‌സി.പി.ഐ.എം വീട് നിർമ്മിച്ച് നൽകും

താമരശേരി: ചിത്രകാരൻ അജയൻ കാരാടിയുടെ സ്വപ്‌നങ്ങൾക്ക് ജീവൻ നൽകാൻ സി.പി.ഐ.എം. കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് അജയന്റെ വീട് തകർന്നിരുന്നു. മൺകട്ടകൊണ്ട് നിർമിച്ച ചെറിയ വീട് നിലംപൊത്തിയത്തോടെ താമസിക്കാൻ ഇടമില്ലാതായി. തിങ്കളാഴ്‌ച വീട് സന്ദർശിച്ച സി.പി.ഐ. എം നേതാക്കൾ അജയൻ കാരാടിയുടെ ഭാര്യ ഷിജിയുമായി സംസാരിച്ചു. വീട് നിർമിച്ചുനൽകുമെന്ന് വാക്കും കൊടുത്തു.

താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു, ജില്ലാകമ്മിറ്റി അംഗം ആർ. പി ഭാസ്‌കരൻ, ടി. സി വാസു, സി. കെ വേണുഗോപാലൻ, എ. പി സജിത്ത്, ടി. കെ. അരവിന്ദാക്ഷൻ, ഇ. ശിവരാമൻ, പി. സുധാകരൻ, വി. കുഞ്ഞിരാമൻ, പി. വിനയൻ, പി. സി. അബ്ദുൾ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് അജയന്റെ കുടുംബത്തെ സന്ദർശിച്ചത്.


