കുറുവങ്ങാട് വരകുന്നിൽ ഭീമൻ നാഗ ചിത്രശലഭങ്ങൾ കൗതുകമാകുന്നു

കൊയിലാണ്ടി; ഭീമൻ നാഗ ചിത്രശലഭങ്ങൾ കൗതുകമാകുന്നു.. കൊയിലാണ്ടി നഗരസഭ കുറുവങ്ങാട് വരകുന്നിലെ മുൻ കൗൺസിലർ ബിനിലയുടെയും സിപിഎം നേതാവ് ശ്രീജേഷിന്റെയും വീട്ടിലാണ് ഭിമൻ ചിത്രശലഭം വിരുന്നെത്തിയത്. ഇന്നലെയാണ് ഒരു നാഗശലഭത്തെ വീടിനോട് ചേർന്ന് അയലിൽ പിടിച്ച് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചിറക് നിവർത്തിയാൽ ഇതിന് ഏകദേശം 7 ഇഞ്ചിന് മുകളിൽ നീളം ഉണ്ടെന്നാണ് ഇവർ പറയുന്നത്. മണിക്കൂറുകളോളം അനക്കമില്ലാതെ ഒറ്റനിൽപ്പാണ്. തുടർന്ന് വീടിനോട് ചേർന്ന് പലഭാഗങ്ങളായി പറന്ന് നിൽക്കുകയുമാണ്. ഇന്ന് കാലത്ത് മറ്റൊരു നാഗശലഭവുംകൂടി ഇതിനോടൊപ്പം എത്തിയിട്ടുണ്ട്. ജോഡികളാണെന്നാണ് മനസിലാക്കുന്നത്.

ഏകദേശ രണ്ടും സമാനമായ വലിപ്പത്തിലാണുള്ളത്. പരിസരത്തുള്ള നിരവധിപേരാണ് ഈ ശലഭങ്ങളെ കാണാനായി എത്തിയത്. ചിറകിന്റെ അഗ്രഭാഗത്ത് നാഗത്തിനോട് തോന്നിക്കുന്ന കണ്ണുകളുണ്ടെങ്കിലും വശ്യ മനോഹരമായ കാഴ്ചയാണ് ശലഭങ്ങൾക്കെന്ന് ശ്രീജേഷ് പറയുന്നു. ഇന്ന് രാത്രി വൈകിയും ശലഭങ്ങൾ ഒരേ നിൽപ്പിലാണുള്ളത്.


സാധാരണ ചിറകുകളുടെ വിസ്താരം (എഴ് ഇഞ്ച്) ഇതാണ് ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതിയിരുന്നു. എന്നാൽ സമീപകാല പഠനങ്ങൾ പ്രകാരം ന്യൂ ഗിനിയിലെയും വടക്കേ ആസ്ത്രേലിയയിലെയും ഹെർക്കുലീസ് നിശാശലഭം ഇതിനേക്കാൾ വലിയതാണെന്നു കാണുന്നു. അവയുടെ ചിറകുകളുടെ വിസ്താരവും (7/8) കൂടുതലാണ്. നിബിഡ വനപ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഇരുചിറകുകളും വിടർത്തുമ്പോൾ 240 മില്ലീമീറ്റർ നീളമുണ്ടാകും.


ചെമപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണ ശലഭങ്ങളെപ്പോലെ ജീവിത ചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറില്ലെന്നാണ് അറിയുന്നത്.


