KOYILANDY DIARY.COM

The Perfect News Portal

പോലീസ് സൊസൈറ്റി സഹകരണ സ്കൂൾ ബസാർ ആരംഭിച്ചു

കൊയിലാണ്ടി: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും വൻ വിലക്കിഴിവോടെ ഒരു കുടക്കീഴിലൊതുക്കി കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാർ. കൊയിലാണ്ടി അരയൻകാവ് റോഡിലുള്ള പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് ബസാർ ഒരുക്കിയിരിക്കുന്നത്. 2 മാസം വരെ നീണ്ടുനിൽക്കുന്ന മേള വടകര DYSP ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ P രജിത ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി സി.ഐ. എൻ സുനിൽകുമാർ, കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി M.A രഘുനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പോലീസ് സൊസൈറ്റി പ്രസിഡണ്ട് വി.പി. അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘം വൈസ് പ്രസിഡന്റ് E.P ശിവാനന്ദൻ സ്വാഗതവും സംഘം സെക്രട്ടറി M.K ബീന നന്ദിയും പറഞ്ഞു.   

പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ പൊതു വിപണിയേക്കാൾ 50 ശതമാനം വരെ വിലക്കുറവിലാണ് ബസാറിൽ ലഭ്യമാവുന്നത്. പോലീസ് ഉദ്യോഗസ്ഥർക്ക് സ്കൂൾ ബസാറിൽ നിന്ന് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 5000 രൂപ വരെ പലിശരഹിത വായ്പയും നൽകുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *