കെ. റെയിൽ വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല: പി.കെ. ദിവാകരൻ മാസ്റ്റർ

കൊയിലാണ്ടി: കെ. റെയിൽ വരുന്നതിൽ ഒരു തരത്തിലും വീട് നഷ്ടപ്പെടുന്നതിൽ ആശങ്ക വേണ്ടെന്നും, ഗവൺമെന്റ് കൂടെയുണ്ടെന്നും കെ. റെയിൽ വിശദീകരണ യോഗത്തിൽ സി.പി.ഐ. (എം) ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ മാസ്റ്റർ പറഞ്ഞു. പയറ്റുവളപ്പിൽ വെച്ച് നടന്ന യോഗത്തിൽ ലോക്കൽ സെൂട്ടറി പി.കെ.ഭരതൻ അധ്യക്ഷ്യത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.ബിജു സ്വാഗതം പറഞ്ഞു. സി.എം.സുനിലേശൻ, കെ.വി. സന്തോഷ്, കെ.ബിജു എന്നിവർ സംസാരിച്ചു.

