കാറ്റിലും മഴയിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ഇന്നലെ രാത്രി ആഞ്ഞു വീശിയ കാറ്റിലും മഴയിലും മരങ്ങൾ വീണ് പലയിത്തും ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കൊയിലാണ്ടിയുടെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

ഇതേ സമയം ചേമഞ്ചേരി നാഷണൽ ഹൈവേയിൽ വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.. നിന്നും അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുക ഉണ്ടായി. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ നേതൃത്വം നൽകി.


