വിഷുച്ചന്ത ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ അഭിമുഖ്യത്തിൽ വിഷുച്ചന്ത ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ആരംഭിച്ച വിഷു ചന്തയിൽ സി.ഡി.എസ് അധ്യക്ഷമാരായ എം.പി. ഇന്ദുലേഖ, സി. വിപിന കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം. പ്രസാദ് എന്നിവർ നേതൃത്വം നൽകുന്നു. വിപുലമായ സംവിധാനത്തോടെ നടക്കുന്ന ചന്ത ഏപ്രിൽ 14 ന് അവസാനിക്കും.

