മാവിൻചുവട് പെരുങ്കുനി തോട് നവീകരണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തിയേഴാം ഡിവിഷനിൽ 2019 – 20 വർഷത്തെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് 40 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മാവിൻചുവട് പെരുങ്കുനി തോട് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനും വേനൽക്കാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായും കാർഷിക മേഖലയ്ക്ക് ഉതകുന്ന മാറ്റങ്ങൾക്കും തോട് നവീകരണത്തിലൂടെ സാധിക്കുമെന്ന് എംഎൽഎ പറഞ്ഞു.

രണ്ടു ഭാഗങ്ങളിലായി 540 മീറ്ററിലാണ് തോട് നവീകരണ പ്രവർത്തി നടക്കുന്നത്. നഗരസഭ ക്ഷേമ കാര്യ സ്‌റ്റ്‌റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. പട്ടികജാതി ഓഫീസർ വിചിത്ര പദ്ധതി വിശദീകരണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു, ഇ അശോകൻ, ടി ഗംഗാധരൻ, ബിജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡി.കെ. ബിജു സ്വാഗതവും പി വി മുരളി നന്ദിയും പറഞ്ഞു.


