‘ദീപ്തം 2022’ വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ്
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ദീപ്തം 2022 പൂക്കാട് എഫ്.എഫ് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ് ഉപഹാര സമർപ്പണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം ഷീല, വി കെ അബ്ദുൾ ഹാരിസ്, പന്തലായനി ബി പി സി യൂസഫ് നടുവണ്ണൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിരമിച്ച അധ്യാപകർ മറുമൊഴി നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു സ്വാഗതവും വി അരവിന്ദൻ നന്ദിയും പ്രകടിപ്പിച്ചു.

