KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് എൽ. ഡി. എഫ്. തരംഗം യു. ഡി. എഫിന്റെ വൻമരങ്ങൾ കടപുഴകി

കൊയിലാണ്ടി : സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു. സുചനകളനുസരിച്ച് എൽ. ഡി. എഫ്. വൻ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ചില ജില്ലകളിൽ തകർപ്പൻ വിജയമാണ് കാഴ്ചവെച്ചത്. തൃശ്ശൂർ, കൊല്ലം ജില്ലകളിൽ എൽ ഡി. എഫ് സമ്പൂർണ്ണാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാരിൽ ഭൂരിപക്ഷവും പരാജയപ്പെട്ടു. പിണറായി വിജയനുൾപ്പെടെ എൽ. ഡി. എഫ്. നേതാക്കൾ റെക്കോട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വയനാട്ടിലും ഇടതു മുന്നേറ്റം. മന്ത്രി പി. കെ. ജയലക്ഷ്മി എൽ ഡി. എഫ്. സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ശ്രേയാംസ് കുമാറും വളരെ പിറകോട്ട് പോയിരിക്കുകയാണ്. എവിടെ എൽ. ഡി. എഫ്. ചരിത്ര വിജയം നേടുമെന്ന് സി. പി. എം. നേതാവ് സ്ഥാനാർത്ഥിയുമായ എ. കെ. ശശീന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിൽ എൽ. ഡി. എഫ്. സ്ഥാനാർത്ഥി കെ. ദാസന്റെ ലീഡ്തി  നൊന്നായിരത്തിൽ കവിഞ്ഞു. സംസ്ഥാനമാകെ ഇടതുമുന്നണി പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചുകഴിഞ്ഞു.

Share news