KOYILANDY DIARY.COM

The Perfect News Portal

ആറന്മുള നിയമസഭാ മണ്ഡലത്തില്‍ രണ്ടു പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച നിലയില്‍

ആറന്മുള: പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയമസഭാ മണ്ഡലത്തില്‍ രണ്ടു പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ സൂക്ഷിച്ച ബാലറ്റ് പേപ്പറുകളാണ് പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്.

ബാലറ്റുകള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചതാണിതിനു കാരണമെന്ന് ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ സെക്രട്ടറിയായ മാനേജര്‍ ബാലറ്റ് പേപ്പറുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശിവദാസന്‍ നായര്‍ക്ക് വോട്ടു രേഖപ്പെടുത്തിയെന്നും 42 ബാലറ്റുകളില്‍ 36 ലും ശിവദാസന്‍ നായര്‍ക്കാണ് വോട്ടു രേഘപ്പെടുത്തിയിരിക്കുന്നതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. എന്നാല്‍ താന്‍ പേപ്പറുകളില്‍ അറ്റസ്റ്റു ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ വാദം.

സംഭവത്തെത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിത് സംഘര്‍ഷത്തിനിടയാക്കി. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisements
Share news