ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു

കൊയിലാണ്ടി: തിരുവങ്ങൂർ ദേശീയ പാതയിൽ അണ്ടി കമ്പനിക്ക് സമീപം ഗുഡ്സും, മഹീന്ദ്ര കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്ക്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വെകീട്ടാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കൊയിലാണ്ടി അഗ്നി രക്ഷാ സേന എത്തി വെട്ടിപൊളിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ തന്നെ മെഡിക്കൽ കോളജിലെത്തിച്ചു. അസ്കർ, റാഫി, ഒരു 16 കാരനുമാണ്പരിക്കേറ്റത്. കൊയിലാണ്ടി ഇവര്, നന്തി സ്വദേശികളാണെന്നാണ് അറിയുന്നത്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

