വ്യാപാരികൾ പോസ്റ്റോഫീസ് ധർണ്ണ നടത്തി

കൊയിലാണ്ടി: പെട്രാൾ, ഡീസൽ, പാചക വാതക വീല വർധനവിനെതിരെ വ്യപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃlത്വത്തിൽ കീഴരിയൂർ പോസ്റ്റോഫിസിന് മുമ്പിൽ ധർണ്ണ നടത്തി. സുധാകരൻ കരുമ്പക്കൽ ഉദ്ഘാടനം ചെയ്തു. ഹംസ ടി. എം, അധ്യക്ഷത വഹിച്ചു. രതിഷ് ഇ. പി, പുരുഷു ചാലിൽ എന്നിവർ സംസാരിച്ചു. കെ.സി രാജൻ സ്വാഗതവും, മനീഷ് നന്ദിയും പറഞ്ഞു.

