അച്ഛൻ്റെയും മകളുടെയും പുസ്തകം ഒരേ വേദിയിൽ പ്രകാശനo ചെയ്തു

പൂക്കാട്: തലമുറകളുടെ എഴുത്ത് സംഗമത്തിന് സാക്ഷിയായി പത്മനാഭൻ പൊയിൽക്കാവിൻ്റെ രാവണൻ പരുന്ത് എന്ന പുസ്തകവും, മകൾ വിനീത മണാട്ടിൻ്റെ ജ്യോതിർഗമയ എന്ന കഥാ സമാഹാരവും പ്രകാശനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഒന്നാമത്തെ പുസ്തകം രമേശ് കാവിലും, രണ്ടാമത്തെ പുസ്തകം കുട്ടികളുടെ ചലചിത്ര സംവിധായകൻ ദീപേഷും പ്രകാശനം ചെയ്തു. ശ്രീജിത്ത് പൊയിൽക്കാവും, സത്യചന്ദ്രൻ പൊയിൽക്കാവും പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പൂക്കാട്, ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങി ൽ യു.കെ.രാഘവൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കന്മന ശ്രീധരൻ മാസ്റ്റർ, ജി.വി. രാഗേഷ്, ശങ്കരൻ കുന്യേടത്ത്, സത്യനാഥൻ മാടഞ്ചേരി, സജിത്ത് പുക്കാട്, ശിവദാസ് കരോൽ, ആശ ടീച്ചർ എന്നിവർ സംസാരിച്ചു. പത്മനാഭൻ പൊയിൽക്കാവ്, വിനീത മന്നാട്ട് മറുമൊഴി നടത്തി. ശശികുമാർ പാലക്കൽ സ്വാഗതം പറഞ്ഞു.


