KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി

ഡല്‍ഹി:  ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണകക്ഷി കൂടിയായ ബിജെപിക്ക് വന്‍ തിരിച്ചടി.  13 സീറ്റുകളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റ് മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് നേടി മികച്ച വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടി. നിലവില്‍ ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ‘ഭരിക്കുന്നത് ബിജെപിയാണ്.

വികാസ് നഗര്‍, മാട്ടിയാല, നാനക്പുര, തേഖണ്ഡ്, ബല്ലിമാരല്‍ സീറ്റുകളാണ് ആം ാദ്മി നേടിയത്. ജില്‍മില്‍, മുനീര്‍ക, കിച്ടിപുര്‍, കമറുദ്ദീന്‍ നഗര്‍ എന്നിവ കോണ്‍ഗ്രസും നവാഡ, ഷാലിമാര്‍ ബാഗ്, വാസിര്‍പുര്‍ എന്നിവ ബിജെപിയും നേടി. കൂടാതെ ‘ഭാട്ടി വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി രജീന്ദര്‍ സിങ് തര്‍വാര്‍ വിജയിച്ചു.

Advertisements

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പിനെ മൂന്ന് പാര്‍ട്ടികളും  വിലയിരുത്തുന്നത്. അതേസമയം ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിന് വലിയ പ്രധാന്യം നല്‍കുന്നില്ലെന്നാണ് ബിജെപി നേതാവ് വിജയ് ഗോയലിന്റെ പ്രതികരണം.

 

Share news