KOYILANDY DIARY.COM

The Perfect News Portal

സരിത നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ സോളര്‍ കമ്മീഷനില്‍ കൈമാറി

കൊച്ചി : സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ സോളര്‍ കമ്മീഷനില്‍ കൈമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളാണ് കൈമാറിയതെന്ന് സരിത മാധ്യമങ്ങളോടു പറ‍ഞ്ഞു.

സോളറില്‍ മാത്രമല്ല, മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ തന്നെ ഇല്ലായ്മ ചെയ്യുമെന്ന് ഭയപ്പെടുന്നു. ശേഷിക്കുന്ന തെളിവുകള്‍ വെള്ളിയാഴ്ച ഹാജരാക്കുമെന്നും സരിത അറിയിച്ചു.

Share news