എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 23 വർഷം തടവും 85000 രൂപ പിഴയും വിധിച്ചു

കൊയിലാണ്ടി: എട്ടു വയസ്സുകാരിയായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 23 വർഷം കഠിന തടവും, എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് കക്കോടി സ്വദേശി ആയിഷ മൻസിലിൽ റിൽഷാദുൽ എന്ന കുട്ടിമോൻ (38) നെയാണ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ശിക്ഷ വിധിച്ചത്, ശിക്ഷ ഒരുമിച്ചു ആറു വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ മൂന്നു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2018 ൽ ആണ് കേസ് ന് ആസ്പദമായ സംഭവം, ബാലികയെ ഓട്ടോയിൽ സ്കൂളിൽ കൊണ്ടുവിടുമായിരുന്ന പ്രതി മറ്റു കുട്ടികളെ ഇറക്കിയ ശേഷം ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിൽ എത്തിയ ബാലിക വീട്ടുകാരോട് കാര്യം പറയുകയും
എലത്തൂർ പോലീസില്‍ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സബ് ഇൻസ്പെക്ടർ പ്രശാന്ത് സി അന്വേഷിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി.


