ഫോക്കസ് അക്കാഡമിയിൽ NMMS മോഡൽ എക്‌സാം ഞായറാഴ്ച

കൊയിലാണ്ടി ഫോക്കസ് അക്കാഡമിയിൽ NMMS മോഡൽ എക്‌സാം ഞായറാഴ്ച നടക്കുമെന്ന് മാനേജ്‌മെന്റ്. ഈ വർഷത്തെ NMMS പൊതുപരീക്ഷ മാർച്ച് 22-ാം തിയ്യതി ചൊവ്വാഴ്ച നടക്കുകയാണ്. അതിന് മുന്നോടിയായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി മാർച്ച് 20ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള 2 മോഡൽ പരീക്ഷകളാണ് നടത്തുന്നത്. റജിസ്ട്രേഷൻ 19-ാം തിയ്യതി ശനിയാഴ്ച 3 മണി വരെ ഓഫീസിൽ നേരിട്ട് എത്തിയോ 9605599679, 9048292074 എന്ന നമ്പറിലോ ചെയ്യാവുന്നതാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

