KOYILANDY DIARY.COM

The Perfect News Portal

രാജസ്ഥാനില്‍ തിളച്ചുമറിയുള്ളന്ന വെള്ളമുള്ള കുളം കണ്ടെത്തി

ഉദയ്പൂര്‍: രാജസ്ഥാനില്‍ തിളച്ചുമറിയുന്ന വെള്ളമുള്ള കുളം കണ്ടെത്തി. ബീവാര്‍-പാലി ജില്ലകള്‍ക്കിടയിലുള്ള ബിച്ചാര്‍ദി ഗ്രാമത്തിലാണ് ഈ കുളംകണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കുളം. കുളത്തില്‍ മുപ്പത് മീറ്ററോളം വെള്ളമുണ്ട്. ഏറ്റവും തണുപ്പുള്ള ദിവസങ്ങളില്‍ പോലും ഈ കുളത്തിലെ വെള്ളത്തിന് 58 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ട്. ജിയോതെര്‍മ്മല്‍ വെല്‍സ് എന്നാണ് ഇത്തരം ജലാശയങ്ങള്‍ അറിയപ്പെടുന്നത്.

അപൂര്‍വമായി മാത്രമേ ഇത്തരം ജലാശയങ്ങള്‍ കണ്ടെത്താനാകൂ എന്നും ഭൗമശാസ്ത്രഞ്ജര്‍ പറയുന്നു. കര്‍ഷകനായ ഭുരാറാം എന്നയാളുടെ പുരയിടത്തിലാണ് ഈ അപുര്‍വമായ കുളം. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ജിയോതെര്‍മ്മല്‍ വെല്‍ കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതരും ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്‍റും വ്യക്തമാക്കി. അതുകൊണ്ടു വിശദമായ പരിശോധന നടത്താന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. ഈ കുളത്തിലെ വെള്ളം ചൂടായതിനാല്‍ തന്നെ സാധരണ വെള്ളവുമായി കലര്‍ത്തി തണുപ്പിച്ച ശേഷമാണ് കൃഷിക്ക് നനയ്ക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

Share news