KOYILANDY DIARY.COM

The Perfect News Portal

വോട്ടർപട്ടികയിൽ നിന്ന് കൂട്ടത്തോടെ പേര് നീക്കിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

കൊയിലാണ്ടി> ഇടതുപക്ഷനേതാക്കളുടേയും പ്രവർത്തകരുടേയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയിൽ പ്രതിഷേധം പുകയുന്നു. ഇന്നലെ പുതുക്കിയ വോട്ടർ പട്ടിക ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് വ്യാപകമായ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സി.പി.എം നേതാക്കളും പ്രവർത്തകരും കൊയിലാണ്ടി തഹസിൽദാരെ തടഞ്ഞുവച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം പി.വേണുമാസ്റ്റർ ഉൾപ്പെടെ നിരവധി ഇടതുപക്ഷ പ്രവർത്തകരുടെ പേരുകളാണ് നീക്കംചെയ്യപ്പെട്ടതായി കണ്ടത്. മണിക്കൂറുകളോളം തഹസിൽദാരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്. തുടർന്ന് തഹസിൽദാർ വകപ്പിലെ മറ്റു ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തി. തുടർന്ന് എൽ.ഡി എഫ് നേതാക്കളുമായി സംസാരിച്ച് അതാത് പ്രിസൈഡിംഗ് ഓഫീസറുമായി ബന്ധപ്പെടുത്തി വോട്ട് ചെയ്യാനുളള സംവിധാനം ഉണ്ടാക്കുമെന്ന് ഉറപ്പുനൽകി. അതിനുശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. മുൻ.എം.എൽ.എ പി. വിശ്വൻമാസ്റ്റർ, ടി.ചന്തുമാസ്റ്റർ. പി.ബാബുരാജ്, കൗൺസിലർ കെ.ടി സിജേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Share news