KOYILANDY DIARY

The Perfect News Portal

ഉച്ചയൂണിന് സോയാബിന്‍ ഫ്രൈ

സോയാബീന്‍ ഉപയോഗിച്ച് പലവിധ വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ സോയാബീന്‍ ഫ്രൈ ഒന്നു പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കം. കാരണം ആരോഗ്യകരമാണ് എന്നതിലുപരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന വിഭവമാണ്. ഊണിനൊപ്പം നല്ലൊരു സൈഡ് ഡിഷ് ആയിട്ട് ഉപയോഗിക്കാം. എന്നാല്‍ സോയാബീന്‍ വറുക്കുമ്പോള്‍ പലപ്പോഴും നല്ല പോലെ മൊരിഞ്ഞു കിട്ടാറില്ല. എന്നാല്‍ സോയാബീന്‍ മൊരിഞ്ഞു കിട്ടാന്‍ എങ്ങനെ വറുക്കാം എന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

സോയാബീന്‍- 1 കപ്പ്

Advertisements

മുളക് പൊടി- അര ടീസ്പൂണ്‍

ഉപ്പ്- മൂന്ന് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍

വെള്ളം-ആവശ്യത്തിന്

വെളിച്ചെണ്ണ-വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

സോയാബീന്‍ കുതിര്‍ക്കാനുള്ള വെള്ളം എടുത്ത് ഇതിലേക്ക് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ വെള്ളത്തിലേക്ക് സോയാബീന്‍ ഇടുക. മുക്കാല്‍ മണിക്കൂറിനു ശേഷം സോയാബീന്‍ കുതിര്‍ന്നു വരും. ഇത് വെള്ളത്തില്‍ വെച്ച് പിഴിഞ്ഞെടുക്കുക. വീണ്ടും അല്‍പ നേരം വെള്ളത്തില്‍ തന്നെ വെയ്ക്കുക. വെള്ളം കളഞ്ഞതിനു ശേഷം ഓരോ സോയാബീനും രണ്ടായി മുറിക്കുക. എണ്ണ ചൂടാക്കി ഇതിലേക്ക് സോയാബീന്‍ കഷ്ണങ്ങള്‍ ഇട്ട് വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും കോരിയെടുക്കാം. ഇളം ചൂടോടെ ഉപയോഗിക്കാം.