KOYILANDY DIARY

The Perfect News Portal

കരളിനെ പിണക്കാതിരിയ്ക്കാന്‍ കാപ്പി കുടിയ്ക്കാം

കാപ്പി കുടിയ്ക്കുന്ന ശീലം നമ്മളില് പലര്‍ക്കും ഉള്ളതാണ്. ദിവസവും കാപ്പി കിട്ടിയില്ലെങ്കില്‍ അത് പലപ്പോഴും മറ്റു ചില ആരോഗ്യ-മാനസിക പ്രശ്‌നങ്ങളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിയ്ക്കും. എന്നാല്‍ പാല്‍ ചേര്‍ക്കാത്ത കാപ്പിയാണ് നമുക്ക് ആരോഗ്യം തരുന്നതെന്ന കാര്യത്തില്‍ സംശയമില്ല. കട്ടന്‍കാപ്പി കുടിച്ചാല്‍ നമ്മുടെ കരളിന്റെ പ്രവര്‍ത്തനത്തെ വരെ സംരക്ഷിക്കാന്‍ കാപ്പിയ്ക്ക് കഴിയും. എങ്ങനെ കട്ടന്‍കാപ്പി നമ്മുടെ കരളിനെ സംരക്ഷിക്കും എന്നു നോക്കാം.

കരള്‍ അസുഖങ്ങള്‍ എന്ന വില്ലനെ ഇല്ലാതാക്കുന്നതിന് കട്ടന്‍കാപ്പിയില്‍ മധുരമിടാതെ കുടിച്ചാല്‍ മതി. ദിവസവും മൂന്ന് കപ്പ് കാപ്പി വരെയാകാം എന്നതാണ് സത്യം. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ആണ് കരളിനെ പൊന്നു പോലെ സംരക്ഷിക്കുന്നത്.

29-1461906279-06-1436183893-cover-image

ലിവര്‍ സിറോസിസ് എന്ന വില്ലനെ തുരത്താനും കാപ്പിയ്ക്ക് കഴിയും. കാപ്പി ദിവസവും രണ്ട് നേരമെങ്കിലും കുടിയ്ക്കുന്നവര്‍ക്ക് ലിവര്‍ സിറോസിസ് സാധ്യത വളരെ കുറവാണ്. കുറവാണെന്നു മാത്രമല്ല ലിവര്‍ സിറോസിസ് വന്നവര്‍ക്ക് കാപ്പിയിലൂടെ തന്നെ ഇതിനെ തുരത്താവുന്നതാണ്.

Advertisements

29-1461906285-11-blacktea

ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് കാപ്പിയില്‍. ഇത് കരളിന്റെ ആരോഗ്യത്തെയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുന്നതും. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍.

29-1461906307-13-1452687333-americano


കാപ്പി സ്ഥിരമായി കഴിയ്ക്കുന്നവരില്‍ കരളിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. 40%മാണ് ലിവര്‍ ക്യാന്‍സര്‍ കുറയ്ക്കാന്‍ കാപ്പിയ്ക്കു കഴിയുന്നത്. ബാക്കി നമ്മുടെ ജീവിതശൈലിയിലെ ശ്രദ്ധയിലൂടെയും ലിവര്‍ ക്യാന്‍സര്‍ കുറയ്ക്കാം.
29-1461906439-livercancerഒട്ടും ഉഷാറില്ലാത്തയാള്‍ക്ക് ഒരു കപ്പ് കാപ്പി കൊടുത്താല്‍ അത് അദ്ദേഹത്തെ പെട്ടെന്നാണ് ഉഷാറാക്കുന്നത്. ഉഷാറാക്കുക മാത്രമല്ല ഊര്‍ജ്ജവും നല്‍കുന്നു.

liver

 

ടൈപ്പ് 2 ഡയബറ്റിസനെ പ്രതിരോധിയ്ക്കാന്‍ അരക്കപ്പ് കാപ്പി മതി. ദിവസവും മൂന്ന് കപ്പ് കാപ്പിയെങ്കിലും കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് ചെറുപ്പക്കാര്‍ക്ക് ആണ് ഏറ്റവും ഗുണം ചെയയ്ുന്നതും. ഇവരിലാണ് ഇപ്പോള്‍ ടൈപ്പ് 2 ഡയബറ്റിസ്

29-1461906295-12-09-1389276727-8-diabetes

ഡിപ്രഷനെ പ്രതിരോധിയ്ക്കുന്നതിലും കാപ്പി തന്നെ മുന്നില്‍. ഇത് ഡോപമൈനിന്റെ അളവ് തലച്ചോറില്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ ഹോര്‍മോണാണ് നമുക്ക് സന്തോഷം നല്‍കുന്നതും ഡിപ്രഷനില്‍ നിന്ന് നമ്മളെ കരകയറ്റുകയും ചെയ്യുന്നത്.

29-1461906381-18-1442573570-16-1442383492-depression

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിനും കാപ്പി തന്നെയാണ് മുന്നില്‍. കൊളാക്ടറല്‍ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ദിവസവും നാലോ അഞ്ചോ കപ്പ് കാപ്പി കുടിയ്ക്കാവുന്നതാണ്.

29-1461906270-05-1430821438-28-breast