KOYILANDY DIARY

The Perfect News Portal

കൊളസ്‌ട്രോളാണോ വില്ലന്‍, ചക്ക കഴിച്ചോളൂ

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സ്ഥിരമായി ലഭിയ്ക്കുന്നതാണ് ചക്ക. ചക്കയുടെ ആരോഗ്യഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയുമില്ല. പല തരത്തിലുള്ള ഗുരുതര രോഗങ്ങളെ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് നമ്മുടെ ചക്കയ്ക്കുണ്ട് എന്നതാണ് സത്യം. ഇപ്പോള്‍ ലഭിയ്ക്കുന്ന പഴങ്ങളില്‍ ഒട്ടും വിഷാംശം ഇല്ലാത്തതും വിശ്വസിച്ചു കഴിയ്ക്കാവുന്നതുമാണ് ചക്ക എന്നത് സത്യം

പല വിധ മാരക രോഗങ്ങള്‍ക്കും കാരണമാകുന്ന കൊളസ്‌ട്രോളിനെ കയ്യോടെ ഇല്ലാതാക്കാന്‍ ചക്ക വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണ് ചക്കയുടെ ആരോഗ്യഗുണങ്ങളില്‍ പ്രധാനം എന്നു നോക്കാം.

27-1461757644-31-1422697706-2-cancer

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ ചക്ക അല്‍പം മുന്നില്‍ തന്നെയാണ്. ചക്ക സ്ഥിരമായി കഴിയ്ക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവാണ്.

Advertisements

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചക്കയെ വെല്ലാന്‍ മറ്റു ഫലങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെ ചക്കയെ വ്യത്യസ്തമാക്കുന്നു.

ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും ചക്ക തന്നെ മുന്നില്‍. ചക്കയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫ്രക്ടോസും ധാരാളം അടങ്ങിയിട്ടുണ്ട്.

ക്യാന്‍സറിനെ പ്രതിരോധിക്കാനും ചക്കയ്ക്ക് കഴിയും. ചക്ക കൂടുതല്‍ കഴിയ്ക്കുന്നത് ഡി എന്‍ എയില്‍ ക്യാന്‍സര്‍ കോശങ്ങളില്‍ മാറ്റം വരുത്തുന്നു. പല തരത്തിലുള്ള ഡാമേജുകളില്‍ നിന്ന് ഡി എന്‍ എയെ സംരക്ഷിക്കാനും ചക്കയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ക്ക് കഴിയുന്നു.

രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിയ്ക്കുന്നതിനും ചക്ക മുന്‍പന്തിയിലാണ്. ഇത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

27-1461757687-31-1422697786-9bones
എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ചക്കയുടെ ഉപയോഗം സഹായിക്കുന്നു. ധാരാളം കാല്ഡസ്യവും മഗ്നീഷ്യവും ചക്കയില്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാര്യം. എല്ല് തേയ്മാനത്തേയും പ്രതിരോധിയ്ക്കുന്നു.

നിശാന്ധത പരിഹരിയ്ക്കുന്നതിനും ചക്ക മുന്നിലാണ്. ഇതിലെ വൈറ്റമിന്‍ എയാണ് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്നത്.

ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്ന കാര്യത്തിലും ചക്ക മുന്നിലാണ്. ചക്ക കഴിയ്ക്കുന്നത് പ്രായക്കുറവ് തോന്നാനും സഹായിക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നതിനും ചക്ക സഹായിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പിന്നിലെ സൂത്രം

പനിയും ജലദോഷവും പോലെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചക്ക കഴിയ്ക്കുന്നത് നല്ലതാണ്. ബാക്ടീരിയ മൂലമുണ്ടാകുന്ന ഇത്തരം അസുഖങ്ങള്‍ പ്രതിരോധിയ്ക്കുന്നതില്‍ ചക്കയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്.

തൈറോയ്ഡ് രോഗമുള്ളവര്‍ക്കും ചക്ക ധൈര്യമായി കുറയ്ക്കാം. ഇത് രോഗത്തിന്റെ കാഠിന്യത്തെ കുറയ്ക്കുകയും പലപ്പോഴും രോഗാവസ്ഥ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കാം. വൈറ്റമിന്‍ എയും സിയും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ചക്കയെ സഹായിക്കുന്നതും

ആസ്ത്മയെ പ്രതിരോധിയ്ക്കാനും ചക്കയ്ക്കു കഴിയും. ഇന്നത്തെ കാലത്ത് നിരവധി പേരാണ് ആസ്ത്മ മൂലം കഷ്ടപ്പെടുന്നത്.