പ്രവാസി ഭദ്രതാ പദ്ധതി ആരംഭിച്ചു

മേപ്പയ്യൂർ: ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച പ്രവാസി ഭദ്രതാ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി. രാജൻ നിർവഹിച്ചു. വിദേശത്തു നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കുവാൻ സംസ്ഥാന സർക്കാർ സി.ഡി.എസ്. മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. സി.ഡി.എസ്. ചെയർപേഴ്സൺ ഇ. ശ്രീജയ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ഉപസമിതി കൺവീനർ ശാലിനി, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ കെ.പി. ബിന്ദു എന്നിവർ സംസാരിച്ചു.

