പയറ്റുവളപ്പിൽ ശ്രീദേവീ ക്ഷേത്ര മഹോത്സവം: വിദ്യാമന്ത്ര പുഷ്പാർച്ച നടന്നു
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവീ ക്ഷേത്ര മഹോത്സവത്തിൻ്റെ വലിയവിളക്ക് ദിവസം കാലത്ത് നടന്ന വിദ്യാ മന്ത്ര പുഷ്പാർച്ചനയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. രക്ഷിതാക്കളും പങ്കാളികളായി. ക്ഷേത്ര മേൽശാന്തി ശ്രീ സുഖലാലൻ ശാന്തികൾ മുഖ്യകാർമികത്വം വഹിച്ചു. തിങ്കളാഴ്ച താലപ്പൊലി. വൈകീട്ട് ദേവീ ദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. പള്ളിവേട്ട, പള്ളിനിദ്ര എന്നീ ചടങ്ങുകളും ചൊവ്വാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

