വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിംഗ് ക്യാമ്പ്
കൊയിലാണ്ടി> വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ യൂത്ത് വിംഗ് ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വ്യാപാര മേഘലയിൽ വ്യാപാര മന്ത്രാലയം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രം, സാമ്പത്തികം, സാംസ്‌ക്കാരികം എന്നീ വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രംജിത്ത് എന്നിവർ സംസാരിച്ചു. കോഴിക്കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാൽ വരദൂർ മോഡറേറ്ററായി.
