രവീന്ദ്രൻ ചികിത്സാ സഹായം തേടുന്നു
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി കുറ്റിരാരിശ്ശൻകണ്ടി താഴെ രവീന്ദ്രൻ കരൾ രോഗം അധികരിച്ച് അപകട സ്ഥിതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരൾ മാറ്റിവെക്കുകയെന്ന ഒരേയൊരു സാധ്യതയേ ഡോക്ടർമാർ നിർദ്ദേശിക്കുന്നുള്ളൂ. തൻ്റെ കരൾ പകുത്ത് നൽകാൻ ഭാര്യ സതി സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഓപ്പറേഷനും തുടർ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. പെയിൻ്റിംഗ് തൊഴിലാളിയായിരുന്ന രവിയുടെ ചെറിയ വരുമാനത്തിലായിരുന്നു കിടപ്പു രോഗികളായ അച്ഛനും, അമ്മയും അടക്കം ഭാര്യയും പ്ലസ്സ്ടു വിദ്യാർത്ഥിയായ മകനുമടങ്ങുന്ന കുടുംബം മുന്നോട്ടു പോയിരുന്നത്. രണ്ടു വർഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായി. വിദഗ്ദ പരിശോധനയിൽ കരൾരോഗം സ്ഥിരീകരിക്കുക യായിരുന്നു. രവിയും കിടപ്പിലായതോടെ തൊഴിലുറപ്പ് ജോലിക്കു പോകുന്ന ഭാര്യയും രവിയും മകനും ഇനിയെന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ചികിത്സാസഹായത്തിനായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഗ്രാമപഞ്ചായത്തംഗം ഗീത മുല്ലോളി ചെയർപേഴ്സണും വി. വേണുഗോപാൽ കൺവീനറും സഞ്ജീവൻ കളത്തിൽ ട്രഷററുമായി ബഹുജന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വടകര എം.പി. കെ.മുരളീധരൻ, എം.എൽ.എ കാനത്തിൽ ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവർ രക്ഷാധികാരികളാണ്. ചേമഞ്ചേരി ഗ്രാമീൺ ബേങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ:4022 11010 44889Ifsc : KLGB0040221
ഗൂഗിൾപേ നമ്പർ: 8547630575.

