KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി പ്രവർത്തകന് നേരെ എസ്.ഡി.പി. ഐ. അക്രമം

കൊയിലാണ്ടി: ബി.ജെ.പി പ്രവർത്തകന് നേരെ ആക്രണണം. ക്ഷേത്ര പൂജാരിയും ബി.ജെ.പി പ്രവർത്തകനുമായ  കൊയിലാണ്ടി ഉപ്പാല കണ്ടി നിജു എന്ന അർഷിദിനു (30) നേരെയാണ് അക്രമം ഉണ്ടായത്. അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ. ആണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ചെങ്ങോട്ട്കാവ് കവലാട് വെച്ചാണ് അക്രമണം ഉണ്ടായത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളജിലെക്ക് മാറ്റി. രാത്രി കാപ്പാട് ഓട്ടോയിൽ ആളെ ഇറക്കി തിരിച്ചു വരുമ്പോഴാണ് പിൻതുടർന്ന് എത്തിയ നാലംഗ എസ്.ഡി.പി.ഐ. സംഘം ആക്രമിച്ചതെന്നാണ് ആരോപണം.

ചെങ്ങോട്ടുകാവ് കവലാട് വെച്ച് ഇടിക്കട്ട, ഇരുമ്പ് വടി മുതലായ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും, ഏരിയാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ് കിഷ്, ജില്ലാ ട്രഷറർ വി.കെ.ജയൻ, വായനാരി വിനോദ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഏരിയ പ്രസിഡണ്ട് രവി തുടങ്ങിയവർ ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് റൂറൽ എസ്.പി. എ. ശ്രീനിവാസ്, ഡി. വൈ.എസ്.പി. അബ്ദുൾ ഷെരീഫ്, സി.ഐ. എൻ. സുനിൽകുമാർ എന്നിവര് സ്ഥലത്തെത്തി പരിശോധന നടത്തി.. പ്രദേശത്ത് പോലീസ് ബന്തവസ്സ് ശക്തമാക്കിയിട്ടുണ്ട്. വൈകീട്ട് ഹാർബർ മുതൽ കവലാട് വരെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ബി.ജെ.പി.നേതാക്കൾ അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ചിലർ കുടുംബസമേതം ഒളിവിൽ പോയതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം ഹാർബറിൽ എസ്.ഡി.പി.ഐ.യുടെ വാഹന പ്രചരണ ജാഥയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ തടഞ്ഞിരുന്നു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *