KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കാർഷിക വിപണന കേന്ദ്രം തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും

കൊയിലാണ്ടി: നഗരസഭ കാർഷിക വിപണന കേന്ദ്രം കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയുടെ നേത്യത്വത്തിൽ തിങ്കളാഴ്ച മുതൽ ബസ്റ്റാൻ്റിന് കിഴക്ക് ഭാഗത്ത് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാലത്ത് പത്ത് മണിക്ക് MLA കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ അധ്യക്ഷതവഹിക്കും. ആധ്യ വിൽപ്പന വൈസ് ചെയർമാൻ അഡ്വ കെ സത്യൻ നിർവ്വഹിക്കും. പ്രാദേശികമായി കർഷകർ ഉൽപാതിപ്പിക്കുന്ന വ്യത്യസ്ഥങ്ങളായ ഉത്പന്നങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുക, എന്നതാണ് പ്രഥമിക ലക്ഷ്യം. നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന് എന്ന ലക്ഷ്യത്തോടെ തികച്ചും നാടൻ വിഭവങ്ങൾ മാത്രമാണ് ഈ കേന്ദ്രത്തിൽ ലഭ്യമാകുക.

തവിടു പോക്കാത്ത വ്യത്യസ്ത ഇനം അരികൾ, നെൽവിത്തുകൾ, വിവിധ തരം അവിലുകൾ, നാടൻ മഞ്ഞൾ പൊടി, വിത്തുകൾ, നാടൻ പച്ചക്കറികൾ, പ്രാദേശിക കർഷകർ വിളയിയെടുത്ത കൂണുകൾ പച്ചക്കറി വിത്തുകൾ, വിവിധ ഇനം തെങ്ങ്, കവുങ്ങ് തൈകൾ, വാഴക്കന്നുകൾ, ചാണക പൊടി, മണ്ണിര കമ്പോസ്റ്റ്, കാർഷിക ഉപകരണങ്ങൾ തുടങ്ങി കൃഷി സംബന്ധമായ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ വൈ ചെയർമാൻ അഡ്വ. കെ. സത്യൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത്ത്, കൃഷി ഓഫീസർ ശുഭശ്രീ, കൃഷി ശ്രീ കാർഷിക സംഘം സിക്രട്ടറി രാജഗോപാലൻ, പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *