KOYILANDY DIARY

The Perfect News Portal

രുചിയേറും ചെമ്മീന്‍ റോസ്റ്റ്

ചെമ്മീന്‍ വിഭവങ്ങള്‍ക്ക് നമുക്കിടയില്‍ പ്രാധാന്യം അല്‍പം കൂടുതലാണ്. പല നാടുകളില്‍ പല രുചികളിലുള്ള ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ട്. എത്രയൊക്കെ മോഡേണ്‍ രുചികളില്‍ പാകം ചെയ്താലും എപ്പോഴും സ്വീകാര്യത ലഭിയ്ക്കുന്നത് നല്ല നാടന്‍ രുചിക്കൂട്ടുകള്‍ക്കാണ് എന്ന കാര്യത്തില്‍ സംശയമില്ല. ചെമ്മീന്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയമുള്ള വിഭവമാണ് ചെമ്മീന്‍ റോസ്റ്റ്. ചെമ്മീന്‍ റോസ്റ്റിന്റെ രുചികരമായ രുചിക്കൂട്ട് താഴെ നല്‍കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍

 

ചെമ്മീന്‍ വൃത്തിയാക്കിയത്- 200 ഗ്രാം

Advertisements

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍

മുളക് പൊടി- രണ്ട് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- ഒരു നുള്ള്

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- 10 അല്ലികള്‍

സവോള- രണ്ടെണ്ണം

തക്കാളി- ഒരെണ്ണം

എണ്ണ- 3 ടേബിള്‍ സ്പൂണ്‍

കറിവേപ്പില- രണ്ട് തണ്ട്

ഉപ്പ്- ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

ചെമ്മീന്‍ വൃത്തിയാക്കി മാറ്റി വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയതും മുളക് പൊടി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയുമായി ചേര്‍ക്കുക. ഈ കൂട്ടിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കി അരമണിക്കൂര്‍ വെയ്ക്കുക. ഫ്രൈയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം മസാല പുരട്ടി വെച്ചിരിയ്ക്കുന്ന ചെമ്മീന്‍ വറുത്തു കോരുക. അടുത്ത ഘട്ടത്തില്‍ എണ്ണ അല്‍പം കൂടി ചേര്‍ത്ത് അതിലേക്ക് കഷ്ണങ്ങളാക്കിയ വെളുത്തുള്ളിയിട്ട് ഇളക്കുക. ബ്രൗണ്‍ നിറമായതിനു ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഉള്ളിയും ഉപ്പും ചേര്‍ക്കുക. രണ്ട് ടീസ്പൂണ്‍ മുളക് പൊടി ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക. തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് തക്കാളി വേവുന്നതു വരെ ആവശ്യത്തിന് ഇളക്കുക. അവസാനമായി വരുത്തു കോരി വെച്ചിരിയ്ക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഒന്നു കൂടി ഇളക്കി ചേര്‍ത്ത് ഉപയോഗിക്കാം