കേരള എൻ.ജി.ഒ യൂണിയൻ നേതാക്കൾക്ക് യാത്രയയപ്പ് നൽകി
കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായിരുന്ന ടി ജമീല, കെ പി പുഷ്പ, ജില്ലാ കൗൺസിൽ അംഗവും ഏരിയ ട്രഷററും ആയിരുന്ന പി കെ പ്രകാശൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന യാത്രയയപ്പ് പരിപാടി നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സത്യൻ ഉപഹാര സമർപ്പണം നടത്തി. സി കുഞ്ഞമ്മദ്, എം പി ജിതേഷ് ശ്രീധർ, ഡി കെ ബിജു എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡണ്ട് കെ മിനി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതവും ട്രഷറർ കെ രജീഷ് നന്ദിയും പറഞ്ഞു.

