KOYILANDY DIARY.COM

The Perfect News Portal

ബസ്സുകളുടെ മരണപ്പാച്ചിലും കാഴ്ച മറയ്ക്കുന്ന ചിത്രപ്പണികളും തടയും: കൊയിലാണ്ടി പോലീസ്‌

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സമീപ ദിവസങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി ആളുകൾ മരിക്കാനിടയായ സംഭവത്തിൽ വാഹനങ്ങളുടെ അമിത വേഗതയും ബസ്സുകളിൽ മോട്ടോർ വാഹന നിയങ്ങൾ ലംഘിച്ചുകൊണ്ട് അലങ്കാര ബൾബുകളും ചിത്ര പണികളും ചെയ്യുന്നതിനെതിരെ കൊയിലാണ്ടി പോലീസ് നടപടിയിലേക്ക്. ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ പറഞ്ഞു. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് പല ബസ്സുകളിലും മുൻവശത്തെ ഗ്ലാസ്സുകളിൽ പലതരത്തിലുള്ള ഡിസൈനുകൾ തയ്യാറാക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ പോലും സ്റ്റിക്കർ ഉൾപ്പെടെ ഒരു അലങ്കാര വും പാടില്ലെന്ന നിയമമുള്ളയിടത്താണ് ഇത്തരം പ്രവണതക ൾ ഉണ്ടാകുന്നത്.

കൂടാതെ രാത്രി കാലങ്ങളിൽ എതിർ ദിശയിൽ നിന്ന് വരുന്ന മറ്റ് വാഹനങ്ങൽൾക്കും ആളുകൾക്കും മുൻവശം കാണാനാകാത്ത രീതിയിൽ എൽ.ഇ.ഡി. ബൾബുകൾ പ്രകാശിപ്പിക്കുണ്ട്. ഇത് ഇരുവശങ്ങളെയും മനസിലാക്കാൻ സാധിക്കാതെവരികയും അപകടം ഉണ്ടാക്കുകയും ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കൊയിലാണ്ടി കൊല്ലം കുന്ന്യോറ മലയിൽ ശരത്ത് എന്ന് കൃഷിഭവൻ ജീവനക്കാരൻ ബസ്സ് തട്ടി മരിക്കാനിടയായ കാരണം ഇതാണെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. ശരത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ കൈയുയർത്തി ഡൈവർക്ക് സൂചന നൽകിയിരുന്നെങ്കലും ഡ്രൈവർ ഇത് കണ്ടില്ലെന്നാണ് മനസിലാക്കുന്നത്. കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന ടൈഗർ ബസ്സാണ് ഇത്തരത്തിൽ അപകടം ഉണ്ടാക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *