സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും
കൊയിലാണ്ടി: ആസ്റ്റർ മിംസ് കോഴിക്കോടും കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കുറുവങ്ങാട് മാവിൻചുവിട് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി. നഗരസഭാ വൈസ് ചെർമാൻ അഡ്വ. കെ. സത്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസാദ് ചെറിയമങ്ങാട് അധ്യക്ഷനായി. അഡ്വ. പി.ടി. ഉമേന്ദ്രൻ, പി.വി. ആലി, വി.കെ. മഹേഷ്സ്, സതീഷ് മുത്താമ്പി, വി.കെ. പ്രജോഷ്, കെ.ടി. രതീഷ് എന്നിവർ സംസാരിച്ചു.

