KOYILANDY DIARY.COM

The Perfect News Portal

എന്‍.സി.പി. നേതൃസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: എന്‍.സി.പി. നേതൃസംഗമം സംഘടിപ്പിച്ചു. ജീവൻ കൊടുത്തും കോൺഗ്രസ്സ് ഐ. യെ ചെറുത്ത് തോൽപിക്കണമെന്ന് പറഞ്ഞ എ. കെ ആൻ്റണിയുടെ കോൺഗ്രസ്സ് ഐ. യെ സംരക്ഷിക്കുന്ന നടപടി തികച്ചും അപഹാസ്യവും അവസരവാദ രാഷ്ടീയവുമാണെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പ്രസ്താവിച്ചു. കൊയിലാണ്ടിയിൽ എ. സി ഷൺമുഖദാസ് നഗറിൽ എൻ.സി.പി. നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1978 മുതൽ കോൺഗ്രസ്സ് എസ്സും  2000 മുതൽ എൻ. സി. പിയും തുടർന്ന് പോരുന്ന രാഷ്ടീയ നിലപാട് വർത്തമാന കാല ഇന്ത്യൻ രാഷ്ടീയ സഹചര്യത്തിൽ വളരെ പ്രസക്തവും കൃത്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.എം. സുരേഷ് ബാബു , എം. ആലിക്കോയ, സി.പി.കെ. ഗുരുക്കൾ, പ്രൊഫസർ ജോബ് കാട്ടൂർ, സുഭാഷ് പുഞ്ചക്കോട്ടിൽ, അൻവർ സാദത്ത്, കെ.ടി.എം. കോയ , പി.കെ.എം. ബാലകൃഷ്ണൻ, പി.സുധാകരൻ, എം പി. സൂര്യ നാരായണൻ  തുടങ്ങിയവർ സംസാരിച്ചു.


Share news

Leave a Reply

Your email address will not be published. Required fields are marked *