ദേശീയ പണിമുടക്ക്: സി.ഐ.ടി.യു (സി.ഡബ്ല്യു.എഫ്.ഐ.) പ്രവർത്തകയോഗം

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി, കർഷക വിരുദ്ധ നയത്തിനെതിരെ ഫെബ്രുവരി 23, 24 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് സമരത്തിൽ ജില്ലയിലെ മുഴുവൻ നിർമ്മാണ തൊഴിലാളികളും പങ്കെടുക്കുവാൻ തീരുമാനിച്ചു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന യൂണിയൻ ജില്ലാ പ്രവർത്തകയോഗം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു (സി.ഡബ്ല്യു.എഫ്.ഐ.) ദേശീയ സെക്രറി വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻറ് വി.പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, എ.കെ. നാരായണി, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി.സി. സുരേഷ് എന്നിവർ സംസാരിച്ചു.

